Society Today
Breaking News

ഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും മുന്‍ നിരയിലുള്ള പ്രീമിയം കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യാ ലിമിറ്റഡ് (എച്ച് സി ഐ എല്‍)   പുതിയ ഗ്ലോബല്‍ എസ്യുവി  ഹോണ്ട എലിവേറ്റ് പുറത്തിറക്കി. ഈ വര്‍ഷത്തെ ഉത്സവ സീസണില്‍ പുറത്തിറക്കുവാന്‍ ഉദ്ദേശിച്ചിരുന്ന ഈ മോഡല്‍ ആദ്യമായി ഉല്‍പ്പാദിപ്പിക്കുന്നതും വില്‍ക്കുന്നതും ഇന്ത്യയിലായിരിക്കും എന്ന് മാത്രമല്ല, ആഗോള തലത്തില്‍ തന്നെ ഈ പുതുപുത്തന്‍ എലിവേറ്റ്   ഇന്ത്യയിലായിരിക്കും ആദ്യമായി പുറത്തിറക്കുന്നതെന്ന്  ഇന്ത്യയില്‍ നടന്ന ആഗോള തലത്തില്‍  കാര്‍ പുറത്തിറക്കുന്നതിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ സംസാരിക്കവെ ഹോണ്ട മോട്ടോര്‍ കമ്പനി ലിമിറ്റഡിന്റെ റീജിയണല്‍ യൂണിറ്റ് (ഏഷ്യ, ഓഷ്യാനിയ) തലവനും ഏഷ്യന്‍ ഹോണ്ട മോട്ടോര്‍ കമ്പനി ലിമിറ്റഡിന്റെ പ്രസിഡന്റും സി ഇ ഒ യുമായ ടോഷിയോ കൂവഹാര പറഞ്ഞു, പുതിയ മോഡല്‍ ലോകത്തിലെ മറ്റ് ഭാഗങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന മുഖ്യ കേന്ദ്രമാക്കി ഇന്ത്യയെ മാറ്റുവാനും കമ്പനി ലക്ഷ്യമിടുന്നു.'അര്‍ബന്‍ ഫ്രീ സ്‌റ്റൈലര്‍'' എന്ന മഹത്തായ ആശയത്തിന്റെ അടിസ്ഥാനത്തില്‍ വികസിപ്പിച്ചെടുത്ത എലിവേറ്റ്   സജീവമായ ജീവിതശൈലികളും ആഗോള മനസ്സും  ഉള്ള ഉപഭോക്താക്കളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യമിടുന്നത്.

ഇടത്തരം വലിപ്പത്തിലുള്ള എസ്യുവി  ആയ എലിവേറ്റ്   ശക്തവും പൗരുഷം നിറഞ്ഞതുമായ പുറംഭാഗ രൂപകല്‍പ്പനയും അതോടൊപ്പം ആകര്‍ഷണീയമായ മുന്‍ഭാഗവും തെളിഞ്ഞു കാണുന്ന ക്യാരക്റ്റര്‍ ലൈനുകളും അനുപമമായ പിന്‍ഭാഗ രൂപകല്‍പ്പനയും അതിശക്തമായ റോഡ് സാന്നിദ്ധ്യവും നല്‍കുന്നു. കാറിന്റെ മുന്‍ഭാഗത്ത് ഹോണ്ടയുടെ സ്വന്തം ശൈലിയിലുള്ള ഗ്രില്ലും അതോടൊപ്പം തന്നെ അതിന് ഭംഗിയേകുന്ന തരത്തിലുള്ള സ്ലീക്ക് എല്‍ ഇ ഡി ഹെഡ് ലൈറ്റുകളും നല്‍കിയിരിക്കുന്നു. അതേസമയം കാറിന്റെ ഇരുവശങ്ങളിലും സ്‌പോര്‍ട്ടി സ്വഭാവം എടുത്തു കാണിക്കുന്ന തരത്തിലുള്ള പ്രത്യേകതകള്‍ക്ക് ഊന്നല്‍ നല്‍കിയിരിക്കുന്നു. പിന്‍ഭാഗത്ത് തീര്‍ത്തും വ്യത്യസ്തമായ ശൈലിയിലുള്ള ടെയില്‍ഗെയ്റ്റ് രൂപകല്‍പ്പനയും എല്‍ ഇ ഡി ലൈറ്റുകളും എടുത്തു നില്‍ക്കുന്നു.തായ്‌ലന്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഹോണ്ടയുടെ ആര്‍&ഡി ഏഷ്യാ പസഫിക്ക് സെന്ററിലാണ് ഈ പുതിയ എലിവേറ്റ്   വികസിപ്പിച്ചെടുത്തിട്ടുള്ളത്.ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ വാഹന വിപണിയാണ് ഇന്ത്യ എന്നുള്ളത്. ഹോണ്ടയെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം പ്രധാനപ്പെട്ട കാര്യമാണ്.ഓരോ വര്‍ഷം കൂടുന്തോറും ഇന്ത്യയില്‍ നിന്നും ആഗോള തലത്തില്‍ നിരവധി മേഖലകളിലേക്കുള്ള കയറ്റുമതി വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുകയാണ്.  

2050 ആകുമ്പോഴേക്കും വിഷവാതകങ്ങളൊന്നും തന്നെ പുറത്ത് വിടാത്ത, വാഹന അപകടങ്ങളിലൂടെ മരണങ്ങളൊന്നും സംഭവിക്കാത്ത തലത്തിലേക്ക് തങ്ങളുടെ മോട്ടോര്‍ സൈക്കിളുകളും മറ്റ് വാഹനങ്ങളും മാറണമെന്ന്  ലക്ഷ്യമിടുന്നു. ഈ ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ ഉള്‍പ്പെടെ ആഗോള തലത്തില്‍ 2040 ആകുമ്പോഴേക്കും ബാറ്ററി ഇലക്ട്രിക് വെഹിക്കിളുകളുടേയും ഫ്യുവല്‍ സെല്‍ ഇലക്ട്രിക് വെഹിക്കിളുകളുടേയും വില്‍പ്പന 100% ആക്കി ഉയര്‍ത്തുവാന്‍ ഹോണ്ട ലക്ഷ്യമിടുകയാണെന്നും അദ്ദേഹം പറഞ്ഞു.പുതുപുത്തന്‍ എലിവേറ്റ്   പുറത്തിറക്കിയതിലൂടെ ഇന്ത്യയിലെ കുതിച്ചുയരുന്ന എസ്യുവി  മേഖലയില്‍ ഹോണ്ടയുടെ ശക്തമായ ഉല്‍പ്പന്ന വാഗ്ദാനങ്ങളിലൂടെ ഒരു പുതിയ യാത്ര ആരംഭിച്ചിരിക്കുകയാണ് ഞങ്ങള്‍ എന്ന് ഹോണ്ട കാര്‍സ് ഇന്ത്യാ ലിമിറ്റഡിന്റെ പ്രസിഡന്റും സി ഇ ഒ യുമായ ടക്കുയ സുമുറ പറഞ്ഞു.2030ഓടു കൂടി ഹോണ്ട ഇന്ത്യയില്‍ പുറത്തിറക്കാന്‍ പോകുന്ന 5 പുതിയ എസ്യുവി കളില്‍ ആദ്യത്തെ മോഡലാണ് എലിവേറ്റ്.'' 'വൈദ്യുതീകരിച്ച പവര്‍ട്രെയിനുകളില്‍ ശ്രദ്ധയൂന്നിക്കൊണ്ട് കാര്‍ബണ്‍ പുറത്തുവിടല്‍ തീര്‍ത്തും ഇല്ലാതാക്കുക എന്ന ഞങ്ങളുടെ ആഗോള വീക്ഷണത്തിന്റെ ചുവട് പിടിച്ചുകൊണ്ട് ഈ എസ്യുവി  അടിസ്ഥാനമാക്കി കൊണ്ട് ഞങ്ങള്‍ ഹോണ്ടയുടെ ആദ്യത്തെ ബാറ്ററി ഇലക്ട്രിക് വെഹിക്കിള്‍ (ബി ഇ വി) അടുത്ത 3 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ പുറത്തിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

Top